ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് മന്ത്രി കടകംപള്ളി

Posted on: October 19, 2018 10:05 am | Last updated: October 19, 2018 at 12:23 pm

പത്തനംതിട്ട: ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. വൃതമെടുത്ത് ഭക്തിസാന്ദ്രമായി എത്തുന്ന വിശ്വാസികളായ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കും. എന്നാല്‍, ലക്ഷക്കണക്കിന് അയ്യപ്പ ഭക്തര്‍ എത്തുന്ന പുണ്യഭൂമിയായ ശബരിമലയെ ആക്ടിവിസ്റ്റുകളുടെ സമരത്തിനുള്ള വേദിയാക്കാന്‍ അനുവദിക്കില്ല. പോലീസിന് നേരെയും മന്ത്രി വിമര്‍ശനമുന്നയിച്ചു. മലകയറാനെത്രിയ യുവതികളുടെ പ്ശ്ചാത്തലം പോലീസ് പരിശോധിക്കേണ്ടിയിരുന്നുവെന്നും ഇക്കാര്യത്തില്‍ പോലീസിന് വീഴ്ചയുണ്ടായതായി സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.