പാലക്കാട്: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാല് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. മൂന്നുപേരെ കാണാതായി. പാലക്കാട് കുമ്പിടി ഉമ്മത്തൂര്‍ കടവിലാണ് അപകടം. കുറ്റിപ്പുറം കച്ചേരിപറമ്പ് സ്വദേശികളായ ഷക്കീല്‍ (18), ജുമി (16), യാസിര്‍ (16) എന്നിവരെയാണ് കാണാതായത്. ഉമ്മത്തൂര്‍ സ്വദേശി സൈതവിയുടെ മകന്‍ ജുനൈദിനെ രക്ഷപ്പെടുത്തി.
ജുനൈദിന്റെ ബന്ധുക്കളാണ് കാണാതായ മറ്റുള്ളവര്‍. ജുനൈദിന്റെ വീട്ടില്‍ വിരുനെന്നത്തിയതായിരുന്നു ഇവര്‍. വൈകീട്ട് വൈകീട്ട് 5.45ഓടെയാണ് സംഭവം. കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.