ജിദ്ദയില്‍ സ്‌പോണ്‍സറുടെ കുഞ്ഞിനെ വേലക്കാരി ബന്ദിയാക്കി; പോലീസെത്തി മോചിപ്പിച്ചു

Posted on: October 18, 2018 3:31 pm | Last updated: October 18, 2018 at 3:31 pm

ജിദ്ദ. ജിദ്ദയില്‍ സ്‌പോണ്‍സറുടെ മകളെ വീട്ടുവേലക്കാരി ബന്ദിയാക്കി. തുടര്‍ന്നു പോലീസെത്തി മോചിപ്പിച്ചു.
മൂന്ന് വയസ്സുള്ള കുട്ടിയെ കുടുംബം താമസിക്കുന്ന ഫഌറ്റിലെ മുറിയിലടച്ചു പൂട്ടിയാണ് ബന്ദിയാക്കിയത്.

ഏറെ സമയമായിട്ടും മുറി തുറക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു പിതാവ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി കുട്ടിയെ മോചിപ്പിച്ചു. കുട്ടിക്ക് യാതൊരു വിധ അപകടവും സംഭവിച്ചിട്ടില്ലെന്നും വേലക്കാരിയെ ചോദ്യ ചെയ്തു വരുകയാണെന്നും പോലീസ് അറിയിച്ചു.