ശബരിമലയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരും പോലീസും; ജുഡീഷ്യല്‍ അന്വേഷണം വേണം: പിഎസ് ശ്രീധരന്‍പിള്ള

Posted on: October 18, 2018 1:07 pm | Last updated: October 18, 2018 at 9:31 pm
SHARE

തിരുവനന്തപുരം: ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ പ്രതി സംസ്ഥാന സര്‍ക്കാരും പോലീസുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. അനിഷ്ട സംഭവങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്ത്രി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയെ അറസ്റ്റ് ചെയ്തത് ന്യായീകരിക്കാനാകില്ല. വളരെക്കുറിച്ച് ബിജെപി നേതാക്കളെ സമരത്തിനെത്തിയിരുന്നുള്ളു. അണികളെ കൊണ്ടുപോയിട്ടില്ല. സംഘര്‍ഷമുണ്ടായത് എങ്ങനെയെന്ന് അന്വേഷിക്കണം. നിയമവരിുദ്ധമായാണ് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 41 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്ന് മുതല്‍ നിരോധനാജ്ഞാ ലംഘന സമരം നടത്തുമെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here