പോലീസ് സുരക്ഷയൊരുക്കി; മാധ്യമപ്രവര്‍ത്തക മടങ്ങിയത് തെറിവിളികളെത്തുടര്‍ന്ന് : മന്ത്രി കടകംപള്ളി

Posted on: October 18, 2018 10:41 am | Last updated: October 18, 2018 at 12:10 pm
SHARE

സന്നിധാനം: പോലീസ് ആവശ്യമായ സംരക്ഷണം കൊടുത്തെങ്കിലും ബിജെപി ഗുണ്ടകളുടെ തെറിവിളികളെത്തുടര്‍ന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സന്നിധാന യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിക്കാര്‍ ഇത്തരം പ്രവര്‍ത്തികള്‍ ഉപേക്ഷിച്ചാലെ ശബരിമലയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുവെന്നും മന്ത്രി പറഞ്ഞു.

പുരുഷ സുഹ്യത്തിനൊപ്പമാണ് ഇന്ന് രാവിലെ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സന്നിധാനത്തേക്ക് പുറപ്പെട്ടത്. എന്നാല്‍ പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞു. പോലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കിയെങ്കിലും അസഭ്യവര്‍ഷത്തെത്തുടര്‍ന്ന് ഇവര്‍ സ്വമേധയാ മടങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here