ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

Posted on: October 18, 2018 9:23 am | Last updated: October 18, 2018 at 11:30 am

കോഴിക്കോട്: ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പലയിടത്തും അക്രമം. കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും മലപ്പുറം ചമ്രവട്ടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

ബൈക്കിലെത്തിയവരാണ് പുലര്‍ച്ചയോടെ കുന്ദമംഗലത്ത് സ്‌കാനിയ ബസിന് നേരെ കല്ലേറ് നടത്തിയത്. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. ഗതാഗതം തടസപ്പെടുത്തുകയോ അക്രമം നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി മുന്നറയിപ്പ് നല്‍കി.