ശബരിമലയില്‍ അഴിഞ്ഞാടിയത് ആര്‍എസ്എസ് ക്രിമിനലുകള്‍: ദേവസ്വം മന്ത്രി

Posted on: October 17, 2018 6:41 pm | Last updated: October 18, 2018 at 10:51 am
SHARE

പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പഭക്തരുടെ പേരില്‍ അഴിഞ്ഞാടിയത് ആര്‍എസ്എസ് ക്രിമിനലുകളെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആര്‍എസ്എസിന്റെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായാണ് അക്രമം അരങ്ങേറുന്നത്. അക്രമം നടത്തുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍ അതിന്റെ ഉത്തരവാദിത്വം അയ്യപ്പ ഭക്തന്‍മാരുടെ മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. പുണ്യഭൂമിയെ കലാപഭൂമിയാക്കരുത്. ആര്‍എസ്എസുകാരുടെ രാഷ്ട്രീയം ശബരിമലക്ക് പുറത്തുമതി. അയ്യപ്പഭക്തനു ശാന്തമായ അന്തരീക്ഷത്തില്‍ ക്ഷേത്രദര്‍ശനത്തിനു അവസരം നല്‍കണം. അക്രമങ്ങളില്‍നിന്നും പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here