ശബരിമലയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു

Posted on: October 17, 2018 5:38 pm | Last updated: October 17, 2018 at 6:44 pm

പത്തനംതിട്ട: ശബരിമലയിലും പരിസരത്തും നാളെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇലവുങ്കല്‍, നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. നിരോധനാജ്ഞ ആവശ്യമെങ്കില്‍ നീട്ടുമെന്നും ജില്ലാ കലക്ടര്‍ ടിപി പി നൂഹ് പറഞ്ഞു.

ശബരിമലയില്‍ എത്തുന്നവരെ തടയാന്‍ അനുവദിക്കില്ലെന്നും ഒരു തരത്തിലുള്ള പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടെ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.