Connect with us

Gulf

അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി സഊദിയില്‍ കിരീടവകാശിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ദമ്മാം: അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി മിഷേല്‍ ആര്‍ പോംപിയോഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സഊദിയിലെത്തി. സഊദി കിരീടവകാശിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഗള്‍ഫ് മേഖലയിലെ വിഷയങ്ങള്‍ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി.

തുര്‍ക്കിയില്‍ സഊദി പത്ര പ്രവര്‍ത്തകനെ കാണാതായ സംഭവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കിടയിലുടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനാണ് അദ്ദേഹത്തിന്റെ അടിയന്തിര സന്ദര്‍ശനം. പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന്റെ കത്ത് അദ്ദേഹം സല്‍മാന്‍ രാജാവിനു കൈമാറി.