ത്യശൂര്‍: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ . ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ തടയാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ തടയുമെന്ന കെ സുധാകരന്റെ പ്രസ്താവന സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
എന്നാല്‍ ശബരിമല പ്രതിഷേധ പരിപാടിയില്‍ പാര്‍ട്ടി പങ്കെടുക്കുമെന്നും പാര്‍ട്ടി തീരുമാനമാണ് സുധാകരന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണ്. വ്രതമെടുത്ത് വരുന്ന യുവതികളെ മലകയറാന്‍ അനുവദിക്കുമോയെന്ന ചോദ്യത്തിന് യുവതികള്‍ സംഘര്‍ഷത്തിന് ശ്രമിക്കരുതെന്ന് മുല്ലപ്പള്ളി പറഞ്ഞു.