Connect with us

Kerala

ശബരിമല സ്ത്രീപ്രവേശന വിധി: ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത സമവായ ചര്‍ച്ച പൊളിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രി കുടുംബവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികാരികള്‍ നടത്തി സമവായ ചര്‍ച്ച ലക്ഷ്യം കണ്ടില്ല. റിവ്യു ഹരജിയെന്ന ആവശ്യം ഉടന്‍ പരിഗണിക്കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചതോടെ ഇവര്‍ യോഗം മതിയാക്കിമടങ്ങുകയായിരുന്നു.പുനപരിശോധന ഹരജിക്കു പുറമെ ആചാരാനുഷ്ഠാനങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്ന മെന്ന ആവശ്യവും പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രി കുടുംബവും മുന്നോട്ട് വെച്ചിരുന്നു.

എന്നാല്‍ 19ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകുമെന്ന് അറിയിച്ചതോടെ ചര്‍ച്ച പൊളിഞ്ഞു. റിവ്യു ഹരജി ഇന്ന് തന്നെ നല്‍കണമെന്ന് ഇവര്‍ക്ക് പുറമെ ചര്‍ച്ചയില്‍ പങ്കെടുത്ത അയ്യപ്പ സേവാ സമതിയും ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ ദു:ഖമുണ്ടെന്നും ഒരു ആവശ്യവും ദേവസ്വം ബോര്‍ഡ് അംഗീകരിച്ചില്ലെന്നും ചര്‍ച്ച പൂര്‍ത്തിയാക്കാതെ പുറത്തേക്കുവന്ന പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര വര്‍മ പുറത്ത് കാത്തുനിന്ന മാധ്്യമങ്ങളോട് പറഞ്ഞു.