Connect with us

Kerala

ഈജിപ്ത് അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ കാന്തപുരം പങ്കെടുക്കും

Published

|

Last Updated

കോഴിക്കോട്: ഈജിപ്ത് ഗവണ്മെന്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കും. “ഫത്‌വകളുടെ ആശയാടിത്തറകളും സാമൂഹികവ്യാപനവും” എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഏഴു ഭൂഖണ്ഡങ്ങളിലെ അറുപത് രാജ്യങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട പണ്ഡിതന്മാര്‍ പങ്കെടുക്കും. ഈ മാസം 16 മുതല്‍ 18 വരെ കൈറോ പാലസില്‍ നടക്കുന്ന സമ്മേളനത്തില്‍ ഈജിപ്തിലെ പ്രധാന പണ്ഡിതന്മാര്‍ മോഡറേറ്റര്‍മാരായിരിക്കും.

“ഫത്‌വകളെ ആധുനിക ലോകത്ത് പരാമര്‍ശിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പാരമ്പരാഗതെ രീതികള്‍” എന്ന വിഷയത്തില്‍ സമ്മേളനത്തില്‍ കാന്തപുരം പ്രഭാഷണം നടത്തും. ഫത്‌വകളെ അവഗണിക്കുന്നവരും തെറ്റായി വ്യാഖ്യാനിക്കുന്നവരും വര്‍ധിക്കുന്ന ലോകസാഹചര്യത്തിലെ ഇസ്ലാമിക ജ്ഞാനമണ്ഡലത്തില്‍ ഫത്വകള്‍ സൃഷ്ടിച്ച ക്രിയാത്മകമായ ഇടപെടലുകളെക്കുറിച്ചും, പ്രധാനപ്പെട്ട പരമ്പരാഗത പണ്ഡിതന്മാരുടെ സംഭാവനകളെപറ്റിയും സമ്മേളനത്തില്‍ സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അക്ബര്‍ ബാദുശ സഖാഫി, മുഹമ്മദ് അമീന്‍ സഖാഫി എന്നിവര്‍ അദ്ദേഹത്തെ അനുഗമിക്കും.

---- facebook comment plugin here -----

Latest