Connect with us

Gulf

വാഹനവേഗത കൂടുന്നതനുസരിച്ച് പിഴയും കൂടും:സഊദി ട്രാഫിക് വിഭാഗം

Published

|

Last Updated

ദമ്മാം. സഊദി ട്രാഫിക് പരിഷ്‌കരിച്ച നിയമ പ്രകാരം വാഹനങ്ങളുടെ വേഗതക്കനുസരിച്ച്് പിഴ സംഖ്യ വര്‍ധിക്കും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ നിജപ്പെടുത്തിയ സ്ഥലങ്ങളില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വരേ വേഗത വര്‍ധിപ്പിച്ചാല്‍ 150 മുതല്‍ 300 റിയാല്‍ വരേയാണ് വര്‍ധന.20 മുതല്‍ 30 കീലോമീറ്റര്‍ വേഗത കൂട്ടിയാല്‍ 300 മുതല്‍ 500 റിയാല്‍ പിഴ.30 മുതല്‍ 40 കിലോമീറ്റര്‍ വര്‍ധനക്കു 800 റിയാല്‍ മുതല്‍ 1000 റിയാല്‍ പിഴ ഈടാക്കും,. 40 മുതല്‍ 50 കിലോമീറ്റര്‍ വരേ വേഗത വര്‍ധിപ്പിച്ചാല്‍ 1200 റിയാല്‍ മുതല്‍ 1500 റിയാല്‍ വരേ പിഴ, 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗത വര്‍ധിപ്പിച്ചാല്‍ 1500 റിയാല്‍ 2000 റിയാല്‍ വരെ പിഴ.

മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത നിശ്ചയിച്ച സ്ഥലങ്ങളില്‍ 5 മുതല്‍ 10 കിലോമീറ്റര്‍ വരെ വേഗത വര്‍ധിപ്പിച്ചാല്‍ 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരേ പിഴ ഈടാക്കും , 10 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വേഗത വര്‍ധിപ്പിക്കുന്നവര്‍ക്ക് 800 റിയാല്‍ മുതല്‍ 1000 റിയാല്‍ വരേ പിഴ ഈടാക്കു. 20 മുതല്‍ 30 വരേ കിലോമീറ്റര്‍ വരെ 1200 റിയാല്‍ മുതല്‍ 1500റിയാല്‍ വരെ പിഴ 30 കിലോമീറ്ററില്‍ കൂടുതല്‍ വേഗത വര്‍ധിപ്പിക്കുന്നവര്‍ക്ക് 1500 മുതല്‍ 2000 റിയാല്‍ പിഴ ഈടാക്കും

---- facebook comment plugin here -----

Latest