ദിലീപ് കുറ്റക്കാരനാണെന്നോ അല്ലന്നോ നിലപാടെടുത്തിട്ടില്ലെന്ന് ‘അമ്മ’

Posted on: October 15, 2018 10:21 am | Last updated: October 15, 2018 at 11:52 am

കൊച്ചി: ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസിയുടെ ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി താര സംഘടനയായ അമ്മ. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്നോ അല്ലന്നോ നിലപാടെടുത്തിട്ടില്ലെന്ന് അമ്മ വ്യക്തമാക്കി. കോടതി വിധിക്കുംവരെ ദിലീപ് നിരപരാധിയാണ്. എന്നാല്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതിലഭിക്കുകയെന്നത് തങ്ങളുടെ ലക്ഷ്യമാണ്. എല്ലാ ആരോപണങ്ങളും മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവെക്കരുത്. എല്ലാ തീരുമാനങ്ങളും എക്‌സിക്യുട്ടീവ് കമ്മറ്റിയുടേതാണെന്നും അമ്മ വ്യക്തമാക്കി.

അമ്മ നേത്യത്വവുമായി ഡബ്ലിയുസിസി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം നടപടികള്‍ വൈകിയത് പ്രളയം മൂലമാണെന്നും അമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം ഡബ്ലിയുസിസി അംഗങ്ങള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അമ്മക്കെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തിയിരുന്നു.ഇതിനുള്ള പ്രതികരണമാണ് ഇപ്പോള്‍ താരസംഘടന നടത്തിയിരിക്കുന്നത്.