മഅ്ദിന്‍ അക്കാദമി വൈസനിയം ആദര്‍ശ ക്യാമ്പയിന് നാളെ തുടക്കം

Posted on: October 14, 2018 8:22 pm | Last updated: December 26, 2018 at 4:38 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമി വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാംപയിന് നാളെ (തിങ്കള്‍) തുടക്കം കുറിക്കും. ഉച്ചക്ക് ഒന്നിന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, അഹ്മദ് കാമില്‍ സഖാഫി മമ്പീതി, അബ്ദുള്ള അമാനി പെരുമുഖം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ആദര്‍ശ പ്രഭാഷണം, ഗൃഹ സന്ദര്‍ശനം, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, കൊളാഷ് എന്നിവ നടക്കും. നവംബര്‍ ആദ്യവാരത്തില്‍ നടക്കുന്ന ത്രിദിന ആദര്‍ശ പഠന ശില്‍പ്പശാലയോടെ ക്യാമ്പയിന്‍ സമാപിക്കും.
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, റഹ്മത്തുള്ളല്ല സഖാഫി എളമരം, ഏലംകുളം അബ്ദുര്‍റഷീദ് സഖാഫി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന പ്രസ്തുത ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ശരീഅത്ത്, ദഅ്‌വാ കോളേജ് വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. വിവരങ്ങള്‍ക്ക്: 9947352006, 7736366189