ശബരിമല സത്രീപ്രവേശം : സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ്

Posted on: October 14, 2018 11:11 am | Last updated: October 14, 2018 at 12:15 pm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രികുടുംബവുമായും പന്തളം കൊട്ടാരവുമായും ദേവസ്വം ബോര്‍ഡ് സമവായ ചര്‍ച്ചക്കൊരുങ്ങുന്നു. മണ്ഡല, മകരവിളക്ക് ഒരുക്കങ്ങളും 16ന് നടക്കുന്ന ചര്‍ച്ചയില്‍ വിഷയമാകും. തന്ത്രിസമാജം, അയ്യപ്പസേവാസംഘം, യോഗക്ഷേമസഭ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

ശബരിമലയിലെ സ്ത്രീപ്രവേശത്തിനെതിരെ പന്തളത്തുനിന്ന് ആരംഭിച്ച എന്‍ഡിഎയുടെ ലോങ്മാര്‍ച്ച് ഇന്നു തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. ആലങ്കോട് ജംക്ഷനില്‍ രാവിലെ സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്യും. ഒരു മണിയോടെ ആറ്റിങ്ങലില്‍ എത്തുന്ന ജാഥ വൈകിട്ട് കഴക്കൂട്ടത്ത് സമാപിക്കും. തിങ്കളാഴ്ച രാവിലെ പട്ടത്തു നിന്നാരംഭിക്കുന്ന ജാഥയില്‍ ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.