പത്തനംതിട്ടയില്‍ കനത്തമഴ; ഉരുള്‍പൊട്ടല്‍, രണ്ട് വീടുകള്‍ തകര്‍ന്നു

Posted on: October 13, 2018 8:58 pm | Last updated: October 13, 2018 at 8:58 pm

പത്തനംതിട്ട: പത്തനംതിട്ടയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും. കോന്നി മുത്താക്കുഴിയില്‍ ഉരുള്‍പാട്ടലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ അഞ്ചിടങ്ങളില്‍ വെള്ളം കയറി. മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

കൊല്ലംപടി, അതിരുങ്കല്‍, പുളിഞ്ചാണി, രാധപ്പടി റോഡും വെള്ളത്തിലായി. ഈ ഭാഗങ്ങളിലെല്ലാം ഗതാഗതം താറുമാറായി. സംസ്ഥാനപാതയില്‍ വകയാര്‍ സൊസൈറ്റിപ്പടി, മാര്‍ക്കറ്റ് ജംക്ഷന്‍, താന്നിമൂട്, മുറിഞ്ഞകല്‍, നെടുമണ്‍കാവ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. കോന്നിക്കും കലഞ്ഞൂരിനും മധ്യേ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.