Connect with us

National

എം ജെ അക്ബറിനെതിരായ ആരോപണം ശരിയാകണമെന്നില്ലെന്ന് അമിത് ഷാ; പരാതികളില്‍ അന്വേഷണം നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ. അക്ബറിനെതിരായ ലൈംഗികആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അക്ബറിനെതിരെയുള്ള ആരോപണം ശരിയാകണമെന്നില്ലെന്നും പരാതി സത്യമാണോ ഇല്ലയോ എന്ന് ശരിയായ രീതിയിലുള്ള അന്വേഷണം നടത്തുമെന്നും അമിത് ഷാ പറഞ്ഞു. ആരോപണങ്ങളും അത് ഉന്നയിക്കപ്പെട്ടവരേയും കൂടുതല്‍ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് എന്റെ പേര് പറഞ്ഞ് എന്തും എവിടേയും പോസ്റ്റ് ചെയ്യാം. പക്ഷേ, അതിന്റെ സത്യാവസ്ഥ തിരിച്ചയപ്പെടേണ്ടതാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ആര്‍ക്കെതിരേയും എന്ത് ആരോപണവും ഉന്നയിക്കാവുന്ന ഒരു പ്ലാറ്റ്‌ഫോമായി സമൂഹിക മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. എം.ജെ. അക്ബറിനെതിരായുള്ള ലൈംഗികാരോപണത്തില്‍ ആദ്യമായാണ് ദേശീയ അധ്യക്ഷന്‍ പ്രതികരിക്കുന്നത്.

രാജി ആവശ്യപ്പെട്ടേക്കും
ഒമ്പത് വനിതാ മാധ്യമ പ്രവര്‍ത്തകരാണ് അക്ബറിനെതിരെ ഇതിനകം രംഗത്തെത്തിയത്. പ്രിയ രമണി എന്ന മാധ്യമ പ്രവര്‍ത്തകയാണ് അക്ബറിനെതിരെ ആദ്യം ആരോപണവുമായി രംഗത്തുവന്നത്. ഇതിന് പിന്നാലെ ഒരോരുത്തരായി ലൈംഗികാതിക്രമത്തിന്റെ കഥകള്‍ വെളിപ്പെടുത്തുകയായിരുന്നു. അതേസമയം, വിദേശയാത്രയിലുള്ള അക്ബര്‍ നാളെ തിരിച്ചെത്തുന്നതോടെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യത്തില്‍ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അക്ബര്‍ രാജിവെക്കണമെന്ന് എന്‍ ഡി എ ഘടക കക്ഷിയായ ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. മേനകാ ഗാന്ധിക്ക് പുറമെ മന്ത്രിസഭയിലെ തന്നെ മറ്റൊരംഗമായ സ്മൃതി ഇറാനിയും എം ജെ അക്ബറിനെതിരെ ഇന്നലെ രംഗത്തെത്തിയിരുന്നു. അക്ബര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസും സി പി എമ്മും ആവശ്യപ്പെട്ടിരുന്നു.

Latest