മീഡിയ വണ്‍ വാര്‍ത്താസംഘത്തിന് നേരെ കൊച്ചിയില്‍ ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ക്ക് പരുക്ക്

Posted on: October 12, 2018 7:51 pm | Last updated: October 12, 2018 at 7:51 pm

കൊച്ചി: മീഡിയ വണ്‍ വാര്‍ത്താസംഘത്തിന് നേരെ കൊച്ചിയില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത്, ക്യാമറ അസിസ്റ്റന്റ് ലിന്‍സ്, സജീദ് എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളമശ്ശേരി സ്വദേശി വിവേകിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് മര്‍ദനത്തിനിരയായ ശ്രീജിത്ത് പറഞ്ഞു.

ബൈക്കില്‍ വരുന്നതിനിടെ മീഡിയ വണ്‍ ജീവനക്കാരുടെ ബൈക്ക് തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ വിവേക് ഉള്‍പ്പെടെ അക്രമി സംഘത്തിലെ അഞ്ച് പേരെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.