Connect with us

National

മീ ടൂ: ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: മീ ടു ക്യാമ്പനിലൂടെയുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി പ്രത്യേക സമിതിയെ നിയോഗിച്ചു. വിരമിച്ച നാല് ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘമാണ് പരാതികള്‍ അന്വേഷിക്കുക. ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായവും സമിതി തേടും. കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മീ ടു ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നടപടി. അക്ബര്‍ രാജിവെക്കണണെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു.

അതിനിടെ, മീ ടു ക്യാമ്പയിനിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ വീണ്ടും ആരോപണ ഉയര്‍ന്നു. കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയാണ് ഏറ്റവും ഒടുവില്‍ എംജെ അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പത്രപ്രവര്‍ത്തന പരിശീലന കാലത്ത് അക്ബര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.
നേരത്തെ, ഏഴ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു.

Latest