ശബരിമല സമരത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം

Posted on: October 12, 2018 2:26 pm | Last updated: October 12, 2018 at 6:23 pm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ നടക്കുന്ന എതിര്‍ പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സിപിഎം തീരുമാനം. തലസ്ഥാനത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സമരങ്ങള്‍ക്കെതിരെ പ്രചാരണം ശക്തമാക്കും.

വര്‍ഗ ബഹുജന സംഘടനകളെ രംഗത്തിറക്കിയാകും സര്‍ക്കാറിനെതിരായുള്ള പ്രചാരങ്ങളെ പാര്‍ട്ടി പ്രതിരോധിക്കുക. വിഷയത്തിലെ കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമാണന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

ഷൊര്‍ണൂര്‍ എംഎല്‍എ പികെ.ശശിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് നല്‍കിയ പരാതി സംബന്ധിച്ച് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഉച്ചക്ക് ശേഷം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. പികെ ശ്രീമതിയും എ കെ ബാലന്‍ ഉള്‍പ്പെട്ട കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.