Kerala
ഇന്ധന വില റോക്കറ്റ് വേഗത്തില്‍; ഡീസല്‍ വില വീണ്ടും 80 കടന്നു

തിരുവനന്തപുരം: സാധാരണക്കാരുടെ കുടുംബബജറ്റ് തകര്‍ക്കുന്ന രീതിയില്‍ ഇന്ധന വില കുതിക്കുന്നു. പെട്രോളിന് ഇന്ന് 12 പൈസയും ഡീസലിന് 28 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസല്‍ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില. പെട്രോള്‍ ലിറ്ററിന് 85.93 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.50 രൂപയും ഡീസലിന് 78.91 രൂപയുമായി. കോഴിക്കോട് പെട്രോളിന് 84.75ഉം ഡീസലിന് 79.19 രൂപയുമാണ് വില.
---- facebook comment plugin here -----