തനുശ്രീ ദത്തയുടെ പരാതിയില്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു

Posted on: October 11, 2018 10:13 am | Last updated: October 11, 2018 at 1:03 pm

മുംബൈ: ബോളിവുഡ് നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാനാ പടേക്കറിനെ കൂടാതെ സംവിധായകന്‍ രാകേഷ് സാരംഗ്, നിര്‍മാതാവ് സമീ സിദ്ദിഖി, നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ എന്നിവര്‍ക്കെതിരേയും മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്

2008ല്‍ ഹോണ്‍ ഒ കെ പ്ലീസ് എന്ന സിനിമയുടെ ഗാന ചിത്രീകരണത്തിനിടെ നാനാ പടേക്കര്‍ തന്നെ ലൈംഗികമായ ഉപദ്രവിച്ചെന്നാണ് തനുശ്രീ ദത്തയുടെ പരാതി. തനുശ്രീ ദത്തയുടെ പരാതിയില്‍ ഇവര്‍ നാല് പേര്‍ക്കും മുംബൈ പോലീസിനും മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. തനുശ്രീയുടെ ആരോപണങ്ങള്‍ക്ക് പത്ത് ദിവസത്തിനകം മറുപടി നല്‍കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തനിക്കെതിരായ ആരോപണം തെറ്റാണെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് നാനാ പടേക്കര്‍ തനുശ്രീക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് തനുശ്രീ ദത്ത പറഞ്ഞു.