ബിനാമി ബിസിനസ്സ് സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചു

Posted on: October 10, 2018 12:36 pm | Last updated: October 10, 2018 at 12:36 pm

ദമ്മാം: ബിനാമി ബിസിനസ്സ് കണ്ടെത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതായി സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം 1195 സ്ഥാപനങ്ങളിലാണ് ബിനാമി ബിസിനസ് കണ്ടെത്തിയത്. ഈ സ്ഥപനയുടമകള്‍ക്കെതിരെയും ചില ജീവനക്കാര്‍ക്കെതിരെയും കേസെടുക്കാന്‍ സൗദി പബ്ലിക് പ്രോസിക്യൂഷനു ഫയല്‍ കൈമാറി.

ഹിജ്‌റ വര്‍ഷം 1438ല്‍ 871 കേസുകളും 1437ല്‍ 450 കേസുകളും 1436ല്‍ 290 കേസുകളും കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ബിനാമി ബിസിനസ്സില്‍ ഏര്‍പ്പെടുന്നവര്‍ക്കു പത്ത് ലക്ഷം റിയാല്‍ പിഴയും 2വര്‍്ഷം ജയില്‍ ശിക്ഷയും നല്‍കുമെന്ന് ബിനാമി ബിസിനസ്സ് വിരുദ്ദ നിയമത്തില്‍ പറയുന്നു. വിദേശിയാണങ്കില്‍ ശിക്ഷാകാലാവധിക്കു ശേഷം നാടുകടത്തും.