Connect with us

Kerala

ബിഡിജെഎസ് വിശ്വാസികള്‍ക്കൊപ്പം; വെള്ളാപ്പള്ളി നടേശന്‍ സമരത്തിനെതിരല്ല: തുഷാര്‍ വെള്ളാപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിഡിജെഎസ് വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളുമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയുടെ സെക്രട്ടറിയേറ്റ് ലോങ് മാര്‍ച്ചില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ സമരത്തിന് വെള്ളാപ്പള്ളി നടേശന്‍ എതിരല്ല. കൂടിയാലോചനകളില്ലാത്തതിനാലാണ് സമരത്തെ അദ്ദേഹം എതിര്‍ത്തത്. വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും തുഷാര്‍ പറഞ്ഞു. ശബരിമല വിഷയത്തിന്റെ പേരില്‍ നടത്തുന്ന സമരം സര്‍ക്കാറിനെ അട്ടിമറിക്കാനാണെന്ന് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Latest