ആലപ്പുഴ: കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാര്‍ത്തികപ്പള്ളി പഞ്ചായത്തംഗവുമായ ആര്‍ റോഷനെ അക്രമികള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. മൂന്ന് ബൈക്കുകളിലായി എത്തിയവരാണ് ഇന്നലെ രാത്രി റോഷനെ അക്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ റോഷന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.