ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; മൂന്ന് പേര്‍കൂടി പിടിയില്‍

Posted on: October 9, 2018 3:27 pm | Last updated: October 9, 2018 at 8:34 pm

തലശ്ശേരി: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വ്യാപാരിയുടെ വീട്ടില്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്ന് പേര്‍കൂടി പിടിയില്‍. തലശ്ശേരിയിലെ പിപിഎം ഗ്രൂപ്പുടമയായ മജീദിന്റെ സെയ്ദാര്‍ പേട്ടയിലെ വീട്ടില്‍ തട്ടിപ്പ് നടത്തിയ കൊടകരയിലെ ഷിജു(33), രജീഷ് എന്ന ചന്തു(32), ആല്‍ബിന്‍ എന്ന അബി(35) എന്നിവരെയാണ് എഎസ്പി ചൈത്ര തെരേസയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

തട്ടിപ്പിനായി പ്രതികള്‍ ഉപയോഗിച്ച രണ്ട് കാറുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ് . സംഭവത്തില്‍ നാല് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.