Connect with us

Kerala

ശബരിമല സമരം സര്‍ക്കാറിനെ താഴെയിടാന്‍; സമരക്കാരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടും: വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് പിന്തുണച്ച് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് . സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസികളെ തെരുവിലിറക്കിയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് തുറന്ന സമീപനമാണ്. സര്‍ക്കാറിനെ താഴെയിറക്കാനാണ് ഇപ്പോഴത്തെ സമരങ്ങളെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സമരക്കാര്‍ മറ്റ് ഹിന്ദു വിഭാഗങ്ങളോട് യാതൊരു കൂടിയാലോചനകളും നടത്തിയില്ല. ഈഴവ സമുദായത്തോടോ പട്ടികജാതി പട്ടികവര്‍ഗത്തോടോ കൂടിയാലോചിച്ചില്ല. മറ്റൊരു വിമോചന സമരമാണോ ഇവര്‍ ലക്ഷ്യം വെക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

സമരക്കാരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ സമാനമനസ്‌കരുമായി സഹകരിച്ച് എസ്എന്‍ഡിപി രംഗത്തുവരും. സര്‍ക്കാറിന്റെ നിരപരാധിത്വം വളരെ വ്യക്തമാണ്. തന്ത്രി കുടുംബം മാത്രമല്ല കേരളത്തിലെ ഹിന്ദു പ്രമുഖര്‍. മറ്റ് വിഭാഗങ്ങളേയു ചര്‍ച്ചക്ക് വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. എസ്എന്‍ഡിപി യോഗത്തിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല. എന്നാല്‍ പോകുന്നവരെ തടയരുത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിലപാടില്ലാത്തയാളാണ്. സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest