നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍

Posted on: October 9, 2018 10:08 am | Last updated: October 9, 2018 at 9:00 pm

ചെന്നൈ: അപകീര്‍ത്തികരമായ ലേഖനം എഴുതിയതിന് നക്കീരന്‍ പത്രാധിപര്‍ നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുംവിധം ലേഖനമെഴുതിയതിനാണ് അറസ്റ്റ്.അറസ്റ്റിസ് ശേഷം ചെന്നെെയിലെ മെട്രോപൊളിറ്റൻ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ കോടതി വിട്ടയച്ചു. ഗോപാലനെതിരെ ചുമത്തിയ എെപിസി സെക്സഷൻ 124 റദ്ദാക്കിയാണ് കോടതി നടപടി.

2012ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കെതിരെ നക്കീരനില്‍ പ്രസിദ്ധീകരിച്ച ലേഖനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു