Gulf
സഊദിയില്‍ വാഹനാപകടം; മലയാളി അടക്കം രണ്ട് മരണം


മരിച്ച ബഷീർ, ശ്രീനിവാസ്
ദമ്മാം: സഊദി അറേബ്യയിലെ അല്‍ഹസക്കു സമീപം അബ്ഖീഖിലുണ്ടായ റോഡപകടത്തല്‍ മലയാളിയും, തമിഴ്നാട് സ്വദേശിയും മരിച്ചു. പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശി മുഹമ്മദ് ബഷീര്‍ (46) തമിഴ്നാട് നുങ്കബക്കം സ്വദേശി ശ്രീനിവാസ് ശ്രീറാമു (41) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദമ്മാമില്‍ നിന്നും റിയാദിലേക്കുള്ള യാത്രക്കിടെയാണ് അപകടം. എതിര്‍ വശത്തെ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രയിലറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് വാഹനം തെന്നിമാറി ബഷീറും കൂടെയുള്ളവരും സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
ബഷീര്‍ റിയാദിലെ ഒരു ട്രാന്‍സ് പോര്‍ട്ട് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ബുഷ്റയാണ് ഭാര്യ, രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടെ മൂന്ന് മക്കളുണ്ട്.
മികച്ച ഫുട്ബോള്‍ കളിക്കാരനാണ്. രണ്ട് മൃത ദേഹങ്ങളും നാട്ടിലെത്തിക്കുന്നതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം രംഗത്തുണ്ട്.