ചെങ്കടലില്‍ ഒക്ടോബര്‍ 16 മുതല്‍ മത്സ്യബന്ധനം പുനരാരംഭിക്കും

Posted on: October 7, 2018 8:56 pm | Last updated: October 7, 2018 at 8:56 pm

ജിദ്ദ. ചെങ്കടലില്‍ ഈ മാസം 16 മുതല്‍ മത്സ്യബന്ധനം പുനരാരംഭിക്കുമെന്ന് സഊദി കാര്‍ഷിക ജല പാരിസ്ഥിക വകുപ്പ് മന്ത്രാലയം അറിയിച്ചു.2019 ഏപ്രില്‍ 30 വരേയാണ് അനുമതിയുണ്ടാവുക. നിയമങ്ങളും നിര്‍ദേശങ്ങളും പാലിച്ചു കൊണ്ടാവണം മത്സ്യബന്ധനം നടത്തേണ്ടതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളിലും മറ്റും ചുരുങ്ങിയത് ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.