കോടതികള്‍ എല്ലാ മതങ്ങളോടും ഒരേ നിലപാട് സ്വീകരിക്കണം: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

Posted on: October 7, 2018 2:32 pm | Last updated: October 7, 2018 at 8:01 pm

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കോടതികള്‍ എല്ലാ മതങ്ങളോടും ഒരേ നിലപാട് സ്വീകരിക്കുന്നതാണ് പുരോഗമനപരമെന്നും ഭരണഘടനയുടെ 14,21 അനുച്ഛേദങ്ങള്‍ എല്ലാ മതങ്ങള്‍ക്കും ബാധകമാക്കണമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ ഇന്ന് അങ്ങനെയല്ല സംഭവിക്കുന്നത്. ആചാരങ്ങളെ തിരഞ്ഞ്പിടിച്ച് ലക്ഷ്യംവെക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയടക്കമുള്ളവര്‍ ശബരിമല വിധിയെ സ്വാഗതം ചെയ്തിരുന്നു.