ത്യശൂരില്‍ വന്‍ മോഷണം; വീട്ടില്‍നിന്നും 150 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു

Posted on: October 7, 2018 10:48 am | Last updated: October 7, 2018 at 12:16 pm

ത്യശൂര്‍: ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് 150 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്നു. മതിലകത്ത് മംഗലംപിള്ളി അബ്ദുല്‍ അസീസിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടുകാര്‍ അയല്‍പക്കത്തുള്ള സഹോദരന്റെ വീട്ടില്‍ പോയപ്പോഴാണ് സംഭവം. ഈ സമയം വീട്ടില്‍ വൈദ്യുതിയില്ലായിരുന്നു. വീടിന്റെ പിറക് വശത്തെ വാതിലിന്റെ പൂട്ട് പോളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ആന്തമാനില്‍ വ്യാപാരിയായ അബ്ദുല്‍ അസീസ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.