പത്തനംതിട്ടയിലെ ബിജെപി ഹര്‍ത്താല്‍ തുടരുന്നു

Posted on: October 7, 2018 9:28 am | Last updated: October 7, 2018 at 10:49 am

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ദേവസ്വംബോര്‍ഡ് പുനപരിശോധന ഹരജി നല്‍കുന്നില്ലെന്നാരോപിച്ചും യുവമോര്‍ച്ച മാര്‍ച്ചില്‍ പോലീസ് അതിക്രമം കാണിച്ചുവെന്നാരോപിച്ചുമാണ് ബിജെപി ഇന്ന് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹര്‍ത്താലിനെത്തുടര്‍ന്ന് കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ് . പൊതു ഗതാഗത രംഗത്തേയും ഹര്‍ത്താല്‍ ബാധിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ,ആരാധനാലയങ്ങളിലേക്കുള്ള യാത്രകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍