ഇത്തിഹാദ് എയര്‍വേയ്‌സില്‍ തൊഴിലവസരം

Posted on: October 6, 2018 4:56 pm | Last updated: October 6, 2018 at 4:56 pm

അബുദാബി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകോത്തര വിമാന സേവനദാതാക്കളായ ഇത്തിഹാദ് എയര്‍വേയ്‌സ് തങ്ങളുടെ കാര്‍ഗോ വിഭാഗത്തിലേക്ക് കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു.

രണ്ട് വര്‍ഷത്തെ ഡിപ്ലോമയും കാര്‍ഗോ മേഖലയിലെ ഏഴ് വര്‍ഷത്തെ മുന്‍പരിചയവുമാണ് അടിസ്ഥാന യോഗ്യതയായി പറയുന്നത്.

എയര്‍ലൈന്‍ കാര്‍ഗോ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് മുന്‍പരിചയമുള്ളവര്‍ക്കും ഉപഭോക്തൃ സേവന രംഗത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.