പ്രധാനമന്ത്രിക്കായി തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയം മാറ്റിയെന്ന് കോണ്‍ഗ്രസ് ; മാറ്റം സൗകര്യം കണക്കിലെടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Posted on: October 6, 2018 1:41 pm | Last updated: October 6, 2018 at 3:03 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപന സമയം ദീര്‍ഘിപ്പിച്ചെന്ന് കോണ്‍ഗ്രസ് . തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ അജ്മീറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നപരിപാടിയുള്ളത് കൊണ്ടാണ് തീയതി പ്രഖ്യാപന സയമം മാറ്റിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ന് ഉച്ചക്ക് 12.30ന് മാധ്യമങ്ങളെ കാണുമെന്നായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇത് മൂന്ന് മണിയിലേക്ക് നീട്ടിയതായി അറിയിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരുന്ന സാഹചര്യത്തില്‍ മോദിക്ക് രാജസ്ഥാനില്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയില്ലെന്നതിനാലാണ് പ്രഖ്യാപന സമയം മാറ്റിയതെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. അതേ സമയം മാധ്യമപ്രവര്‍ത്തകര്‍ക്കായും സാങ്കേതിക ഒരുക്കങ്ങള്‍ക്കായുമാണ് സമയം മാറ്റിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.