വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും: മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി

Posted on: October 5, 2018 5:15 pm | Last updated: October 5, 2018 at 5:15 pm

തിരുവനന്തപുരം: സുന്നി സംഘടനകളുമായി ബന്ധം ഉപേക്ഷിച്ചെന്നും മറ്റൊരു ആദര്‍ശം സ്വീകരിച്ചെന്നുമുള്ള തനിക്കെതിരായ വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി.

സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം അഴിച്ചുവിടുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു