Connect with us

Kerala

കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടല്‍

Published

|

Last Updated

കോഴിക്കോട്: കഴിഞ്ഞ പ്രളയകാലത്ത് വന്‍ ദുരന്തമുണ്ടായ കോഴിക്കോട് കണ്ണപ്പന്‍കുണ്ട് വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. ഇതേുടര്‍ന്ന് മട്ടിക്കുന്ന് മലയില്‍ മലവെള്ളപ്പാച്ചില്‍ അനുഭവപ്പെടുന്നുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. എന്നാല്‍ കണ്ണപ്പന്‍കുണ്ടില്‍ ഇന്ന് കാര്യമായ മഴ പെയ്യുന്നില്ല. വനത്തില്‍ ഉരുള്‍പൊട്ടിയതാണ് മലവെള്ളപ്പാച്ചിലിന് കാരണം. ദുരന്ത സാധ്യത കണക്കിലെടുത്ത് ഇവിടെ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് അടക്കം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

കഴിഞ്ഞ പ്രളയകാലത്ത് രണ്ട് തവണ ഇവിടെ ഉരുള്‍പൊട്ടിയിരുന്നു. നിരവധി വീടുകള്‍ ഒലിച്ചുപോകുകയും ചെയ്തു. ഇതിന്റെ ദുരിതം മാറും മുമ്പാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടാകുന്നത്.

---- facebook comment plugin here -----

Latest