കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2014ല്‍ എളമക്കര സ്വദേശി സാദിഖില്‍നിന്നും 11 ലക്ഷം രൂപ വാങ്ങിയപ്പോള്‍ നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങിയ കേസിലാണ് റിസബാവ കുറ്റക്കാരനാണെന്ന് എറണാകുളം എന്‍ഐ കോടതി കണ്ടെത്തിയത്.
വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ റിസബാവക്ക് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ പല തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്ന് റിസബാവക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റിസബാവ നേരിട്ട് ഹാജരാവുകയായിരുന്നു.