സേനയില്‍ സത്രീ പുരുഷ വ്യത്യാസമില്ല ; ശബരിമലയില്‍ വനിതാ പോലീസുകാരെ വിന്യസിക്കും: ഡിജിപി ലോക്‌നാഥ് ബെ്ഹ്‌റ

Posted on: October 5, 2018 10:57 am | Last updated: October 5, 2018 at 11:23 am

തിരുവനന്തപുരം: ശബരിമല സത്രീപ്രവേശന വിധിയില്‍ വിവിധ സംഘടനകള്‍ പരസ്യ പ്രതിഷേധങ്ങള്‍ തുടരവെ ശബരിമലയില്‍ വനിതാ പോലീസുകാരെ വിന്യസിക്കാനൊരുങ്ങി പോലീസ്. തുലാമാസം നടതുറക്കുമ്പോള്‍ ശബരിമലയില്‍ വനിതാ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജോലിയും വിശ്വാസവും രണ്ടാണെന്നും പോലീസ് സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും ഡിജിപി പറഞ്ഞു.

അഞ്ഞൂറോളം വനിതാ പോലീസുകാര്‍ക്കാണ് ശബരിമല ഡ്യൂട്ടിക്കായി പരിശീലനം നല്‍കുക. താല്‍പര്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഡിജിപി പറഞ്ഞു. ശബരിമല ഡ്യൂട്ടിക്കായി വനിതാ പോലീസുകാരെ ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഡിജിപി കത്തയച്ചിരുന്നു. സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷയൊരുക്കാന്‍ തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍.