നാട്ടുക്കൂട്ടം ഉത്തരവിട്ടു; ജീവനോടെ തീകൊളുത്തിയ യുവാവ് ഗുരുതരാവസ്ഥയില്‍

Posted on: October 5, 2018 10:38 am | Last updated: October 5, 2018 at 10:59 am

മാള്‍ഡ: നാട്ടുകൂട്ടത്തിന്റെ ഉത്തരവിനെത്തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവാവ് ഗുരുതരാവസ്ഥയില്‍. പശ്ചിമ ബംഗാളിലെ മാള്‍ഡ് ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. മൊണ്ടാല്‍ ഹന്‍സ്ദയെന്ന യുവാവാണ് ശരീരമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.

ഹന്‍സ്ദയും ബന്ധുവുമായി ഭൂമി തര്‍ക്കം നിലനിന്നിരുന്നു. പ്രശ്‌നം ഒത്ത് തീര്‍ക്കാനായി ചേര്‍ന്ന നാട്ടുക്കൂട്ടം ഹന്‍സ്ദ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ ജീവനോടെ തീക്കൊളുത്തി കൊലപ്പെടുത്താന്‍ ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ഇയാളെ കൈകാലുകള്‍ ബന്ധിച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കളാണ് ഹന്‍സ്ദയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു.