ഇന്ധന വില കുറച്ചു; പെട്രോളിനും ഡീസലിനും 2.50 രൂപയാണ്‌ കുറച്ചത്

Posted on: October 4, 2018 3:29 pm | Last updated: October 5, 2018 at 10:05 am

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് 2.50 രൂപ കുറച്ചു.. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. നികുതിയിനത്തില്‍ കേന്ദ്രം ഒന്നര രൂപ കുറയ്ക്കും. എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറക്കും.

സംസ്ഥാനങ്ങളും നികുതി കുറക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ കൂടി തയ്യാറായാല്‍ അഞ്ച് രൂപ കുറയ്ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

വിലനിര്‍ണയരീതി തുടരുമെന്നും വിലനിര്‍ണയം എണ്ണക്കമ്പനികളില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. വില കുറയ്ക്കുന്നതുമൂലം 21,000 കോടിയുടെ ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. രൂപയുടെ മൂല്യത്തകര്‍ച്ചയുടെയും ഇന്ധനവിലവര്‍ധനയുടെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു.