Connect with us

Business

ഐസിഐസിഐ ബേങ്ക് സിഇഒ ചന്ദ കൊച്ചാര്‍ രാജിവെച്ചു

Published

|

Last Updated

മുംബൈ: ഐസിഐസിഐ ബേങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാര്‍ രാജിവെച്ചു. വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നതനിടെയാണ് രാജി. വിഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം.

സന്ദീപ് ബക്ഷിയാണ് ബേങ്കിന്റെ പുതിയ മേധാവി. 2023 ഒക്ടോബര്‍ മൂന്ന് വരെയാണ് ബക്ഷിയുടെ കാലാവധി.കൊച്ചാറിനെതിരെയുള്ള ആരോപണങ്ങളിന്മേല്‍ ആഭ്യന്തര അന്വേഷണം തീരുന്നതുവരെ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസറും (സിഇഒ) മാനേജിംഗ് ഡയറക്ടറുമായി താത്കാലിക ചുമതല വഹിച്ചിരുന്നത് ബേങ്കിന്റെ ലൈഫ് ഇന്‍ഷ്വറന്‍സ് തലവനായ ബക്ഷിയാണ്.

ആരോപണങ്ങളെ തുടര്‍ന്നു കൊച്ചാര്‍ അവധിയിലായിരുന്നു. വായ്പയെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും ബേങ്ക് മാനേജ്‌മെന്റ് അറിയിച്ചു.

Latest