ആര്‍ത്തവം അശുദ്ധിയെന്നത് പണ്ടുമുതലേ ഉള്ള വിശ്വാസം; ആചാരം സംരക്ഷിക്കപ്പെടണം: കെ സുധാകരന്‍

Posted on: October 3, 2018 2:15 pm | Last updated: October 3, 2018 at 2:15 pm

കണ്ണൂര്‍: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ഇതിനായി സുപ്രിം കോടതി വിധിക്ക് എതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തെ മാറ്റാന്‍ ഒരു കോടതിക്കും ഭരണകൂടത്തിനും അധികാരമില്ല. വിശ്വാസം സംരക്ഷിക്കുക എന്നതാണ് അവരുടെ ബാധ്യത. ആര്‍ത്തവം അശുദ്ധിയാണ് എന്നത് ഭരണഘടന ഉണ്ടാക്കുന്നതിനും മുമ്പേയുള്ള വിശ്വാസമാണ്. ആ വിശ്വാസമാണ് ഭരണഘടന സംരക്ഷിക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

പന്തളത്ത് ഇന്നലെ തടിച്ചുകൂടിയവര്‍ ആരും പറഞ്ഞിട്ട് വന്നതല്ല. വിശ്വാസങ്ങള്‍ തകര്‍ക്കപ്പെടുന്ന സ്ഥതി ഉണ്ടായപ്പോള്‍ സ്വയം എത്തിച്ചേര്‍ന്നതാണ്. ജനങ്ങളുടെ ആശങ്ക ദുരീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ജനരോഷമുയര്‍ന്നതോടെ ബിജെപിയും ആര്‍എസ്എസും നിലപാട് തിരുത്തിക്കൊണ്ടിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.