ന്യൂഡല്‍ഹി: ഇന്ത്യയുടെ 46ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗ്, എച് ഡി ദേവഗൗഡ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നിന്ന് ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ആദ്യ ആളാണ് 63കാരനായ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. 13 മാസമാണ് അദ്ദേഹത്തിന് കാലാവധിയുള്ളത്. 2019 നവംബര്‍ 17ന് വിരമിക്കും.
മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എതിരെ പത്ര സമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ രഞ്ജന്‍ ഗോഗോയിയും ഉള്‍പ്പെട്ടിരുന്നു.