Kasargod
എസ് എസ് എഫ് സിഗ്നിഫയര്‍; മഅദിന്‍ ജേതാക്കള്‍
കാസര്‍കോട് : മഴവില്‍ ക്ലബ്ബുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഇദംപ്രദമമായി സംഘടിപ്പിച്ച പ്രവര്‍ത്തി പരിചയ മേള സിഗ്നിഫെയറില്‍ മലപ്പുറം മഅദിന്‍ പബ്ലിക്ക് സ്‌കൂള്‍ ജേതാക്കളായി. ദേളി സഅദിയ്യ നൂറുല്‍ ഉലമാ സ്‌ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് സകൂള്‍ രണ്ടാം സ്ഥാനവും പാലക്കാട് പടിഞ്ഞാറങ്ങാടി സ്വലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാര്‍ഥികളഇല്‍ സാമൂഹ്യ പ്രതിബദ്ധതയുണ്ടാക്കാനും കൈത്തൊഴില്‍ അഭ്യസിപ്പിക്കാന്‍ പ്രചോദനം നല്‍കാനുമാണ് വേലയില്‍ വിളയുന്ന വിദ്യാഭ്യാസം എന്ന ആശയത്തിന്റെ പ്രചാരകന്‍ മഹാത്മഗാന്ധിയുടെ ജന്മ ദിനത്തില്‍ എസ് എസ് എഫ് ഈ പരിപാടി സംഘടിപ്പിച്ചത്. ബുക്കൈ ബൈന്റിംഗ്, പേപര്‍ ക്രാഫ്റ്റ്, വേസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ്, തുടങ്ങി 22 ഇനങ്ങളിലാണ് ഹൈസ്‌കൂള്‍, പ്രൈമറി കാറ്റഗറിയിലായി മത്സരം സംഘടിപ്പിച്ചത്.



