മലപ്പുറത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു

Posted on: October 2, 2018 1:50 pm | Last updated: October 2, 2018 at 3:21 pm

മലപ്പുറം: വാഴക്കാട് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തിരുവാലൂര്‍ ചീനിക്കുഴി ആസിഫ് ആണ് മരിച്ചത്.

ബൈക്കില്‍ ഒപ്പം സഞ്ചരിച്ച കുറ്റിയാട്ട് മുബശിറിനെ ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നോവയിലെ ഡ്രൈവര്‍ ഖാദറിനെ അടിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് മുബശിര്‍ ജാമ്യത്തിലിറങ്ങിയത്. അതേ സമയം ബൈക്കിന് പിന്നില്‍ മനപ്പൂര്‍വം ഇന്നോവ ഇടിപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.