കൊള്ളപ്പലിശക്കാരന്‍ മഹാരാജനെ ഹാജരാക്കിയ കോടതിയില്‍ നാടകീയ രംഗങ്ങള്‍; പ്രോസിക്യൂട്ടര്‍ പ്രതിഷേധിച്ചു ,ജഡ്ജി ഇറങ്ങിപ്പോയി

Posted on: October 1, 2018 12:46 pm | Last updated: October 1, 2018 at 1:35 pm

കൊച്ചി: കൊള്ളപ്പലിശക്കാരന്‍ മഹാരാജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നടന്നത് നാടകീയ രംഗങ്ങള്‍. മഹാരാജ മഹാദേവനെ ഹാജരാക്കിയ തോപ്പുംപടി മജ്‌സ്‌ട്രേറ്റ് കോടതിയിലാണ് ഇത്തരമൊരു രംഗങ്ങള്‍ നടന്നത്. മഹാരാജിനെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടതോടെ തനിക്ക് ചിലത്് പറയാനുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കോടതിയോട് പറഞ്ഞു. എന്നാല്‍ ഇത് കേള്‍ക്കാന്‍ കോടതി തയ്യാറായില്ല.ഇതേത്തുടര്‍ന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ജഡ്ജി കോടതി നടപടികള്‍ നിര്‍ത്തി ഇറങ്ങിപ്പോയി.

മഹാരാജക്ക് തോപ്പുംപടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേരളം കേന്ദ്രീകരിച്ച് അഞ്ഞൂറ് കോടി രൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ മഹാരാജിനെ കഴിഞ്ഞ ദിവസമാണ് കൊച്ചി പോലീസ് ചെന്നൈയില്‍നിന്നും അതിസാഹസികമായി പിടികൂടിയത്. കൊച്ചി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്്