പുതിയ ബ്രുവറികള്‍ക്കായി അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കും; അനുവദിച്ചതില്‍ തെറ്റില്ല: മന്ത്രി ഇപി ജയരാജന്‍

Posted on: October 1, 2018 11:36 am | Last updated: October 1, 2018 at 4:59 pm

തിരുവനന്തപുരം: ബ്രുവറികള്‍ക്കായി അപേക്ഷ ലഭിച്ചാല്‍ ഇനിയും പരിഗണിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. ബിയര്‍ ഉത്പാദനത്തിന് സംസ്ഥാനത്ത് പുതിയ ബ്രൂുവറികള്‍ അനുവദിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രുവറികള്‍ക്കായി സര്‍ക്കാറിന് മുന്നില്‍ അപേക്ഷയെത്തുകയാണെങ്കില്‍ അവ പരിഗണിച്ച് അനുമതി കൊടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കും. ഇത് സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമാണ് .

നിലവില്‍ ബ്രുവറികള്‍ അനുവദിച്ചതില്‍ അപാകതകളില്ല. നായനാരുടെ കാലത്ത് മാത്രമല്ല 2003ല്‍ എകെ ആന്റണിയുടെ കാലത്തും ബ്രൂുവറികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അന്നത്തെ എക്‌സൈസ് മന്ത്രി കെവി തോമസാണ് അനുമതി നല്‍കിയത്. ബ്രൂുവറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.