ഗോവയില്‍ 22 ലക്ഷം രൂപയുടെ വിദേശ കറന്‍സികളുമായി നാല് പേര്‍ പിടിയില്‍

Posted on: October 1, 2018 9:33 am | Last updated: October 1, 2018 at 10:26 am

പനാജി: ഗോവയില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ നാല് വിദേശികളില്‍നിന്നായി 22.3 ലക്ഷം രൂപല വിലമതിക്കുന്ന വിദേശ കറന്‍സികള്‍ പിടികൂടി. കസ്റ്റംസ് ആക്ട് പ്രകാരമാണ് കറന്‍സി പിടികൂടിയതെന്ന് കസ്റ്റംസ് അധിക്യതര്‍ പറഞ്ഞു.

കറന്‍സികള്‍ ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് പിടികൂടിയത്. ഇക്കഴിഞ്ഞ 29നാണ് കസ്റ്റംസ് അധിക്യതര്‍ പരിശോധന നടത്തിയത്.